Monday December 10th, 2018 - 4:51:pm
topbanner

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം

NewsDesk
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം

ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി സുഹൃത്ത് രംഗത്തെത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാട്ടി ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി വനിതയാണ് പരാതി നല്‍കിയത്.

ലണ്ടന്‍ ഒളിമ്പിക്‌സിനിടെയാണ് രണ്ടുപേരും കണ്ടുമുട്ടിയത്. ഇതിനുശേഷം ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇതിനിടെ പലവട്ടം സര്‍ദാര്‍ സിങ് ലൈംഗികമായി ചൂഷണം ചെയ്തുന്നുകാട്ടിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ലുധിയാന പൊലീസ് കമ്മിഷണര്‍ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു. 2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്.

 

English summary
India hockey captain Sardar Singh accused of sexual harassment by fiancée
topbanner

More News from this section

Subscribe by Email