Thursday April 26th, 2018 - 3:16:pm
topbanner

ഇന്ത്യന്‍ അണ്ടര്‍ 17 ഗോള്‍ കീപ്പര്‍ക്ക് വേണ്ടി വിദേശ ക്ലബ്ബുകള്‍ രംഗത്ത്

NewsDesk
ഇന്ത്യന്‍ അണ്ടര്‍ 17 ഗോള്‍ കീപ്പര്‍ക്ക് വേണ്ടി വിദേശ ക്ലബ്ബുകള്‍ രംഗത്ത്

മുംബൈ: അണ്ടര്‍-17 ലോകകപ്പില്‍ ബാറിനു കീഴില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജിനെ നേടി വിദേശ ക്ലബ്ബുകള്‍ രംഗത്ത്. രണ്ട് യൂറോപ്യന്‍ ക്ലബ്ബുകളും നാല് ഇന്ത്യന്‍ ക്ലബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന് പിതാവ് പറഞ്ഞു.

സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ലോകകപ്പില്‍ ശ്രദ്ധനേടിയ താരമാണ് ധീരജ്. കാഠ്മണ്ഡുവില്‍ സാഫ് അണ്ടര്‍ 16 കപ്പ് ഇന്ത്യ സ്വന്തമാക്കിയതില്‍ ധീരജിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്‍ ഒരാളും ധീരജായിരുന്നു.

English summary
FIFA U-17 World Cup: India goalkeeper Dheeraj Singh makes an impact

More News from this section

Subscribe by Email