Thursday June 20th, 2019 - 7:15:pm
topbanner
topbanner

ഫുട്ബാള്‍ താരം ഐ എം വിജയനെ സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു

RA
ഫുട്ബാള്‍ താരം ഐ എം വിജയനെ സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഫുട്ബാള്‍ താരം ഐ എം വിജയനെ കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. കായിക മന്ത്രി ഇപി ജയരാജനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഐ എം വിജയന് പുറമെ, ജോര്‍ജ്ജ് തോമസ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനില്‍ കുമാര്‍, രഞ്ജു സുരേഷ് എന്നിവരെയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു.അംഗങ്ങള്‍ മന്ത്രിയുടെ ഓഫിസില്‍ എത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കായിക വികസനത്തിന് ഊര്‍ജ്ജംപകരുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പങ്കുവച്ചെന്ന് മന്ത്രി അറിയിച്ചു.

English summary
im vijayan sports council committy member
topbanner

More News from this section

Subscribe by Email