Friday February 22nd, 2019 - 1:44:am
topbanner

താനൊരു റോബോട്ടൊന്നുമല്ല, വിശ്രമം വേണം: കോഹ്‌ലി

Anju NC
താനൊരു റോബോട്ടൊന്നുമല്ല, വിശ്രമം വേണം: കോഹ്‌ലി

കൊല്‍ക്കത്ത: ശ്രീലങ്കയ്ക്ക് എതിരെ നടക്കാന്‍ പോകുന്ന രണ്ടാം ടെസ്റ്റിനു ശേഷവും തുടര്‍ന്നുള്ള ഏകദിന ക്രിക്കറ്റില്‍ നിന്നും തനിക്ക് വിശ്രമം വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താന്‍ ഒരു റോബോട്ട് അല്ലെന്നും വിശ്രമം വേണ്ടപ്പോള്‍ സെലക്ടര്‍മാരോട് ചോദിച്ച് വാങ്ങുമെന്നും കോഹ്‌ലി പറഞ്ഞു.

എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാമെന്ന് കോഹ്‌ലി അറിയിച്ചതായി പ്രധാന സെലക്ടര്‍ എംഎസ്‌കെ പ്രസാദ് അറിയിച്ചു. അതിനു ശേഷം മാത്രമായിരിക്കും അദ്ദേഹത്തിന് വിശ്രമം നല്‍കുന്ന കാര്യം തീരുമാനിക്കുകയെന്നും സെലക്ടര്‍ വ്യക്തമാക്കി.

ചില കളിക്കാര്‍ വിശ്രമം ആവശ്യപ്പെടുമ്പോള്‍ എല്ലാവരും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം തുല്യമല്ലേയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ മൂന്ന് തരം ഗെയിം പ്ലാറ്റ്‌ഫോമുകളിലും ഒരേപോലെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ എല്ലാ കളിക്കാര്‍ക്കും കഴിയാറില്ലെന്നും തനിക്കിപ്പോള്‍ വിശ്രമം ആവശ്യമാണെന്നും കോഹ്‌ലി പറഞ്ഞു. 'ഞാന്‍ റോബോട്ട് ഒന്നുമല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ തൊലി ഉരിഞ്ഞ് രക്തം വരുന്നുണ്ടോയെന്ന് നോക്കാം,' കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

Viral News

Read more topics: virat kohli, robot, rest,
English summary
iam not arobot, i need rest says virat kohli
topbanner

More News from this section

Subscribe by Email