topbanner
Sunday January 21st, 2018 - 6:03:pm
topbanner

താന്‍ ആവശ്യപ്പെട്ടിട്ടാണ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് പാണ്ഡ്യ

Jikku Joseph
താന്‍ ആവശ്യപ്പെട്ടിട്ടാണ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് പാണ്ഡ്യ

മുംബൈ: ശ്രീലങ്കയ്ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ. പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതാണെന്നും അതല്ല, പ്രകടനം പോരാഞ്ഞിട്ടാണെന്നുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിനെല്ലാം ഉത്തരവുമായിട്ടാണ് താരം തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ആവശ്യപ്പെട്ടിട്ടാണ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്. തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും, തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് വിശ്രമം ആവശ്യപ്പെട്ടതെന്നും ഹര്‍ദിക് പറഞ്ഞു.
ആവശ്യത്തിന് വിശ്രമം കിട്ടുന്നതിലൂടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും എപ്പോഴും ടീമിനായി 100 ശതമാനം മികവ് പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും, ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ആവശ്യമായ പരിശീലനം തുടരുമെന്നും താരം വ്യക്തമാക്കി.
 
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റുകളിലും കളിച്ചു. എന്നിട്ടും താന്‍ അധികമൊന്നും കളിച്ചിട്ടില്ലല്ലോ എന്ന് വിമര്‍ശിക്കുന്നവരോട് കൂടുതലൊന്നും പറയാനില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

Read more topics: asked, drop, team, hardik pandya
English summary
i asked to drop me from the team hardik pandya
topbanner topbanner

More News from this section

Subscribe by Email