Tuesday October 22nd, 2019 - 2:18:pm
topbanner

അഞ്ജു ബോബി ജോര്‍ജിന്റെ രാജി അനുജനെതിരായ രഹസ്യ അന്വേഷണം ഭയന്ന്

NewsDesk
അഞ്ജു ബോബി ജോര്‍ജിന്റെ രാജി അനുജനെതിരായ രഹസ്യ അന്വേഷണം ഭയന്ന്

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അഞ്ജു ബോബി ജോര്‍ജ് തിടുക്കപ്പെട്ട് രാജി പ്രഖ്യാപിച്ചത് അനുജനെതിരെ സര്‍ക്കാര്‍ രഹസ്യ അന്വേഷണം നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഞ്ജുവിന്റെ അനുജന്‍ അജിത്തിനെ മതിയായ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതേക്കുറിച്ച് കായികമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രഹസ്യ അന്വേഷണം നടക്കുന്നതിനിടയിലാണ് അഞ്ജു രാജി പ്രഖ്യാപിച്ചത്. അനുജന്റെ രാജിയും അഞ്ജു തന്നെ അറിയിക്കുകയായിരുന്നു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കുകയുള്ളൂവെന്നായിരുന്നു നേരത്തെ അഞ്ജു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കായികതാരമെന്ന രീതിയിലുള്ള ബഹുമാനം അഴിമതിക്കാരിയെന്ന രീതിയില്‍ ഇല്ലാതാകുമെന്ന് അഞ്ജു ഭയന്നിരുന്നു.

അഞ്ജുവിനെതിരെ നേരിട്ട് ഏറ്റുമുട്ടാതെ അഴിമതിക്കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്താനായിരുന്നു മന്ത്രി ഇ പി ജയരാജന്റെ നിര്‍ദ്ദേശം. തനിക്കെതിരെ പരസ്യമായി രംഗത്തുവന്ന അഞ്ജുവിനെതിരെ രഹസ്യമായി മന്ത്രിയും നീക്കങ്ങള്‍ തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തെ ഭരണസമിതി തീരുമാനങ്ങളും നിയമനങ്ങളും അദ്ദേഹം പരിശോധിച്ചു. ഇതിലാണ് അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) ആയിരിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് കണ്ടത്തെിയത്. സ്‌പോര്‍ട്‌സ് രംഗത്തുള്ള ഒരു അനുഭവ പരിചയവും അജിത്ത് ബയോഡാറ്റയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ പുറത്താന്‍ സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതിനിടെയാണ് രാജിയുമായി അഞ്ജു എത്തിയത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ കായികനിയമഭേദഗതി കൊണ്ടുവന്ന് ഭരണസമിതിയെ പിരിച്ചുവിടാനായിരുന്നു സര്‍ക്കാര്‍ തന്ത്രം. ഇങ്ങനെ അപമാനിച്ച് പുറത്താക്കുന്നതിനെക്കാള്‍ നല്ലത് സ്വയം രാജിവെക്കുന്നതാണെന്ന് ബുധനാഴ്ച കൂടിയ അഡ്മിനിട്രേറ്റിവ് ബോര്‍ഡ് യോഗത്തില്‍ അഞ്ജു അറിയിച്ചു. ഇതിനത്തെുടര്‍ന്നാണ് പ്രസിഡന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് അംഗങ്ങളും രാജിക്ക് തയാറായത്.

സരിതയെ അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെ 2 മണിക്കുപോലും വിളിച്ചെന്ന് മോന്‍സ് ജോസഫ്

'ഒഴിവു ദിവസത്തെ ചളി'; ഇന്ദുമേനോനോട് സംവിധായകന് പറയാനുള്ളത്

 

English summary
'Humiliated' Olympian Anju Bobby George quits as president of Kerala Sports Council
topbanner

More News from this section

Subscribe by Email