ന്യൂഡല്‍ഹി: കാശ്മീരില്‍ അര്ദ്ധസൈനീകര്ക്കുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങളായ ഗംഭീറും സെവാഗും. കശ്മീരില്‍ ഇന്ത്യന്‍ സൈനികന് കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്നും ഗംഭീര്‍ കുറിച്ചു.കാശ്മീര്‍ ഇന്ത്യയുടെ സ്വന്തമാണ്. സ്വാതന്ത്ര്യം വേണമെങ്കില്‍ അവര്‍ക്ക് ഇവിടം വിടാമെന്ന് ഗൗതം ഗംഭീര്‍.ഇന്ത്യാ വിരുദ്ധര്‍ തങ്ങളുടെ കൊടി അടയാളപ്പെടുത്തുന്നത് മറന്നു പോകരുതെന്നും പറഞ്ഞു.
കാവി ഞങ്ങളുടെ കോപത്തില്‍ നിന്നുള്ള തീയാണെന്നും വെള്ള ജിഹാദികളുടെ ശവക്കച്ചയാണെന്നും പച്ചനിറം തീവ്രവാദത്തോടുള്ള വെറുപ്പാണെന്നും കുറിച്ചു.കശ്മീര്‍ നിവാസിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നായിരുന്നു വീരു ട്വിറ്ററില്‍ കുറിച്ചത്. ബുധനാഴ്ചയാണ് ദൃശ്യം പുറത്തുവന്നത്. കശ്മീര്‍ തെരുവിലൂടെ അര്‍ദ്ധസൈനിക ജവാന് നടന്നുപോകുമ്പോള്‍ ഒരുകൂട്ടം ആള്ക്കാര് സൈനികരെ ആക്രമിക്കുന്നതും അവരുടെ ഹെല്‍മറ്റ് തട്ടിപ്പറിക്കുന്നതും ബാഗില്‍ ശക്തിയായി അടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
ചിലര്‍ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചിത്രീകരിച്ച ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നതും. ജവാന്മാരെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും പിന്നിലെ ബാഗില്‍ പല തവണ അടിക്കുന്നതും കാണാം. ഒരു ഓഫീസറുടെ തലയുടെ പിന്നില്‍ അടിക്കുന്നതും കയ്യിലിരിക്കുന്ന ഹെല്‍മറ്റില്‍ തൊഴിക്കുന്നുമുണ്ട്. ഇവയെല്ലാം അവഗണിച്ച സൈനികന് നടന്നുപോകുന്നതും കാണാം.