topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

ഇറ്റലി ലോകകപ്പിനെത്തില്ല; തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് ഗോള്‍കീപ്പര്‍ ബഫണ്‍ ബൂട്ടഴിച്ചു

NewsDesk
ഇറ്റലി ലോകകപ്പിനെത്തില്ല; തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് ഗോള്‍കീപ്പര്‍ ബഫണ്‍ ബൂട്ടഴിച്ചു

മിലാന്‍: റഷ്യന്‍ ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ ഇറ്റാലി ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ ബൂട്ടഴിച്ചു. അഞ്ചു ലോകകപ്പുകളില്‍ ഇറ്റലിയുടെ വലകാത്ത ബഫണ്‍ രാജ്യത്തെ ഇതിഹാസ താരങ്ങളിലൊരാളാണ്.

രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയം അനിവാര്യമായ നിര്‍ണായക പ്ലേ ഓഫില്‍ സ്വീഡനോട് ഗോള്‍ രഹിതസമനില വഴങ്ങിയതോടെയാണ് ഇറ്റലിക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നത്.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായി വിരമിക്കല്‍ പ്രഖ്യാപിച്ച് മുപ്പത്തിയൊമ്പതുകാരനായ ബഫണ്‍ പറഞ്ഞു. 20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബഫണ്‍ വിരാമം കുറിച്ചത്. 175 മത്സരങ്ങളില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ജഴ്‌സി അണിഞ്ഞ ബഫണ്‍ നിരവധി രക്ഷപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് കിരീടം നേടിയ ടീമില്‍ അംഗമാണ് ബഫണ്‍. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളെന്ന ഖ്യാതിയുമായിണ് ബഫണ്‍ ബൂട്ടഴിക്കുന്നത്.

യുവന്റസില്‍ ബഫണിന്റെ സഹതാരമായ ആന്ദ്രേ ബര്‍സഗ്ലിയും റോമ മധ്യനിരതാരം ഡാനിയേലെ ഡെ റോസിയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറഞ്ഞു. 33 വയസുകാരനായ ജോര്‍ജിയോ ചെല്ലിനിയും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Gianluigi Buffon retires as Italy lose to Sweden in World Cup play-off
topbanner topbanner

More News from this section

Subscribe by Email