Sunday January 26th, 2020 - 5:53:pm
topbanner

മിതാലിയ്ക്ക് പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

suji
മിതാലിയ്ക്ക് പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

വിവാദത്തില്‍ വനിതാ ക്രിക്കറ്റ് താരം മിതാലിക്ക് പിന്തുണ അറിയിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സുനില്‍ ഗവാസ്‌ക്കര്‍. മിതാലിയെ പോലെ അനുഭസമ്പത്തുള്ള ഒരു താരത്തെ ലോകകപ്പ് സെമിഫൈനല്‍ പോലുള്ള നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്താന്‍ പാടില്ലായിരുന്നുവെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അവര്‍ക്ക് ഒരു മത്സരത്തില്‍ പരിക്കേറ്റിരുന്നു എന്നത് വാസ്തവം, എന്നാല്‍ അടുത്ത മത്സരം കളിക്കാന്‍ അവര്‍ സജ്ജയായിരുന്നു. പുരുഷ ക്രിക്കറ്റിലായിരുന്നു ഈ സാഹചര്യമെങ്കിലോ? വിരാട് കോലിക്കാണ് ഒരു മത്സരത്തില്‍ പരിക്കേറ്റിരുന്നതെന്ന് സങ്കല്‍പ്പിക്കുക. നോക്കൗട്ട് മത്സരം കളിക്കാന്‍ അദ്ദേഹം സജ്ജനാണെന്നും കരുതുക. നിങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കുമോ?, ഗവാസ്‌ക്കര്‍ ചോദിച്ചു.

മിതാലിയുടെ കാര്യത്തില്‍ തനിക്ക് വിഷമമുണ്ട്. അവര്‍ പറയുന്നതില്‍ കാര്യമുണ്ട്. 20 വര്‍ഷത്തിലധികം അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചു. റണ്‍സ് കണ്ടെത്തി. ലോകകപ്പിലെ രണ്ടു മത്സരങ്ങളിലും താരമായി, എന്നിട്ടും ഈ അവസ്ഥയെന്ന് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

 

Read more topics: gavasker,mithali
English summary
gavasker support mithali
topbanner

More News from this section

Subscribe by Email