Wednesday September 26th, 2018 - 8:17:pm
topbanner

കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരി; രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍

suji
കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരി; രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍

ദില്ലി: ഓവലില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി കരുണ്‍ നായര്‍ക്ക് പകരം ഹനുമ വിഹാരിയെ തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. അവസാന രണ്ട് മത്സരങ്ങള്‍ക്കായാണ് ആന്ധ്ര ക്രിക്കറ്റ് താരമായ ഹനുമ വിഹാരിയെ വിളിച്ചുവരുത്തിയത്.

ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ആദ്യം മുതല്‍ ഉണ്ടായിരുന്നിട്ടും കരുണ്‍ നായര്‍ക്ക് ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം. ഹനുമ വിഹാരിക്കാകട്ടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യ അവസരവും ലഭിച്ചു.

കരുണ്‍ മാനേജ്‌മെന്റിന് ഇഷ്ടപ്പെട്ട താരമാകില്ലെന്നാണ് ഗവാസ്‌കറുടെ വിമര്‍ശനം. സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് കൊണ്ട് ടീമിനൊപ്പം കൂട്ടി. എന്നാല്‍ എന്ത് കൊണ്ടാണ് തനിക്ക് അവസരം നല്‍കാത്തതെന്ന് കരുണിന് ടീം മാനേജ്‌മെന്റിനോട് ചോദിക്കാം. അദ്ദേഹത്തിന് മറുപടി നല്‍കണം. അധിക സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ നേരത്തെ ടീമിലെടുത്തില്ല, അവസാനം ഒരാളെ ഇറക്കുമതി ചെയ്‌തെങ്കില്‍ കരുണ്‍ നായര്‍ക്ക് ഉത്തരം നല്‍കണം, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Read more topics: gavaskar ,hanuma vihari ,karun nair
English summary
gavaskar hits out at team management for selecting hanuma vihari over karun nair
topbanner

More News from this section

Subscribe by Email