Thursday March 21st, 2019 - 5:47:am
topbanner
topbanner

ഓര്‍മ്മയുണ്ടോ ഈ മുഖം; ഡല്‍ഹി രഞ്ജി ടീമിലെ നവ്ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഗംഭീറിന്റെ ചോദ്യം സെലക്ടര്‍മാരോട്

suji
ഓര്‍മ്മയുണ്ടോ ഈ മുഖം; ഡല്‍ഹി രഞ്ജി ടീമിലെ നവ്ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഗംഭീറിന്റെ ചോദ്യം സെലക്ടര്‍മാരോട്

ദില്ലി: ഗൗതം ഗംഭീര്‍ കളിക്കളത്തില്‍ രോഷം തോന്നിയാല്‍ അത് പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ്. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സെയ്‌നി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയപ്പോള്‍ ഗംഭീറിന് അത് മധുരപ്രതികാരത്തിന്റെ ദിനം കൂടിയായി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളും, മുന്‍ ക്രിക്കറ്റ് താരങ്ങളുമായ ബിഷന്‍ സിംഗ് ബേദിയോടും, ചേതന്‍ ചൗഹാനോടുമാണ് ഗംഭീറിന്റെ രോഷപ്രകടനം.

ഹരിയാനയില്‍ നിന്നുമുള്ള നവ്ദീപിനെ ഡല്‍ഹി രഞ്ജി ടീമിലെടുക്കുന്നതിനെ ഡല്‍ഹി അസോസിയേഷന്‍ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഡല്‍ഹി നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയ നവ്ദീപിനെ ഗംഭീറാണ് കണ്ടെത്തുന്നത്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ ഒടുവില്‍ ഇന്ത്യന്‍ ടീം ക്ഷണിച്ചിരിക്കുകയാണ്. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ 34 വിക്കറ്റുമായി ഏറ്റവും മികച്ച ബൗളറായി താരം മാറി.

നവ്ദീപിന് അവസരം നല്‍കണമെന്ന് പറഞ്ഞ ഗംഭീറിനെ ചില സെലക്ടര്‍മാര്‍ പുച്ഛിച്ചു. മികവ് കണ്ട് നോക്കാന്‍ പറഞ്ഞിട്ടും ഗൗനിച്ചില്ല. താരത്തെ കളിപ്പിക്കില്ലെന്ന വാശിക്കെതിരെ ഗംഭീര്‍ നിലകൊണ്ടപ്പോള്‍ നവ്‌നീതിന് അവസരം ലഭിച്ചു. അതുവരെ ടെന്നീസ് ബോള്‍ കൊണ്ട് മാത്രം പന്തെറിഞ്ഞ് 250 രൂപ ദിവസക്കൂലിക്ക് കളിച്ചിരുന്ന താരമാണ് നവ്ദീപ്.

ഗൗതം ഗംഭീര്‍ തനിക്ക് നല്‍കിയ പിന്തുണ കണ്ണീരോടെ മാത്രമേ വിവരിക്കാന്‍ കഴിയൂവെന്നാണ് സെയ്‌നി പറയുന്നത്. 140 സ്പീഡില്‍ പന്തെറിയുന്ന താരത്തിന് അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് ഒരു പരീക്ഷണമാണ്, ഗംഭീര്‍ പറഞ്ഞത് ശരിയെന്ന് തെളിയിക്കാനുള്ള അവസരം.

 

Viral News

English summary
gautam gambhirs dig at bishan bedi after saini selection for test squad
topbanner

More News from this section

Subscribe by Email