Thursday June 21st, 2018 - 7:40:pm
topbanner
Breaking News

കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നിന്നും ഗംഭീര്‍ മുങ്ങിയത് എന്തിന്?

suji
കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നിന്നും ഗംഭീര്‍ മുങ്ങിയത് എന്തിന്?

തോല്‍വി കൊണ്ട് പൊറുതി മുട്ടിയതോടെയാണ് ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ പദവിയില്‍ നിന്നും തലയൂരിയത്. എന്നാല്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ അവസാന ഇലവനില്‍ ഗൗതം ഗംഭീര്‍ ഇല്ലാതെയാണ് ഡല്‍ഹി ടീം ഇറങ്ങിയത്. മത്സരത്തില്‍ ഡല്‍ഹി വിജയിക്കുകയും ചെയ്തു.

2008 മുതല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 4217 റണ്ണാണ് ഗംഭീറിന്റെ സമ്പാദ്യം. എന്നാല്‍ ഈ സീസണില്‍ ഫോമില്ലാതെ പോയ താരം ആറ് മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് 85 റണ്ണാണ്. ഇദ്ദേഹം ക്യാപ്റ്റനായ ഈ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാന്‍ ടീമിന് കഴിഞ്ഞത്.

ഇതോടെ ടീമിന്റെ ക്യാപ്റ്റന്‍ പദവി വിട്ട ഗംഭീര്‍ തൊപ്പി ശ്രേയസ്സ് അയ്യര്‍ക്ക് കൈമാറി. സീസണില്‍ തന്റെ ബാക്കി ശമ്പളവും അ്ദദേഹം വേണ്ടെന്ന് വെച്ചു. ഇതിന് പിന്നാലെ കെകആറിനെ 55 റണ്ണിനാണ് ശ്രേയസ്സിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി തകര്‍ത്തത്. എന്നാല്‍ ഗംഭീറിനെ കളിപ്പിക്കാതിരുന്നതല്ലെന്നും അദ്ദേഹം സ്വയം ബെഞ്ചില്‍ ഇരിക്കാന്‍ തീരുമാനിച്ചതാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

'ആ തീരുമാനം ഒരു ധൈര്യം തന്നെയാണ്. നന്നായി കളിച്ചില്ലെന്ന പേരില്‍ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു, ടീമിനെ അവരുടെ വഴിക്കും വിട്ടു, അദ്ദേഹത്തോട് ബഹുമാനം കൂടുകയാണ്', ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.

 

Read more topics: gautam gambhir, sit out
English summary
gautam gambhir himself decided to sit out

More News from this section

Subscribe by Email