ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ബോക്സിങ്ങില്‍ മേരി കോം ആണ് ആദ്യ സ്വര്‍ണം നേടിയത്. ഇതിന് പിന്നാലെ ഷൂട്ടര്‍ സഞ്ജീവ് രജ്പുത്തും ബോക്സര്‍ ഗൗരവ് സോളങ്കിയും സ്വര്‍ണം നേടി. ബോക്സര്‍ അമിതിന് വെള്ളിമെഡലും ലഭിച്ചു.
52 കിലോഗ്രാം വിഭാഗത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ബ്രണ്ടന്‍ ഇര്‍വിനെ തോല്‍പ്പിച്ചാണ് ഗൗരവ് സ്വര്‍ണം നേടിയത്. ഷൂട്ടര്‍ സഞ്ജീവ് രജ്പുത്ത് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ 454.5 പോന്റുകള്‍ നേടി ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇതോടെ 20 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്കു ഗെയിംസില്‍ 47 മെഡലുകളായി.