topbanner
Wednesday December 13th, 2017 - 1:33:am
topbanner
topbanner

ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ ഗാംഗുലി ഷര്‍ട്ട് ഊരിവീശിയത് സൂപ്പറെന്ന് ഭാര്യ ഡോണ ; ഇപ്പോഴെങ്കില്‍ ചെയ്യില്ലായിരുന്നെന്ന് ഗാംഗുലി

suji
ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ ഗാംഗുലി ഷര്‍ട്ട് ഊരിവീശിയത് സൂപ്പറെന്ന് ഭാര്യ ഡോണ ; ഇപ്പോഴെങ്കില്‍ ചെയ്യില്ലായിരുന്നെന്ന് ഗാംഗുലി

സൗരവ് ഗാംഗുലി കളത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു.കളിയാക്കലിനെ ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന വിജയത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷമറിയിക്കുന്ന ഗാംഗുലി.ലോര്‍ഡ്‌സില്‍ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നും ടിഷര്‍ട്ട് ഊരിവീശിയ ഗാംഗുലിയെ ആരും മറക്കില്ല.                                                                                                                                                                                 
ലോര്‍ഡ്‌സിലായിരുന്നു വിജയാഹ്ലാദത്തില്‍ ഗാംഗുലിയുടെ ഈ പ്രകടനം. ലോകം തന്നെ ഞെട്ടിപ്പോയ നിമിഷമായിരുന്നു അതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് അത് ചരിത്ര മുഹൂര്‍ത്തം തന്നെയായിരുന്നു. എന്നാല്‍ ഇന്നാണ് അത് നടക്കുന്നതെങ്കില്‍ താന്‍ ഒരിക്കലും അത്തരത്തില്‍ പെരുമാറില്ലെന്ന് വ്യക്തമാക്കുന്നു പഴയ ഇന്ത്യന്‍ ക്യാപ്റ്റന്‍.                                                             
ഇതില്‍ കൂടുതല്‍ നേട്ടങ്ങള്‍ തനിക്ക് ക്രിക്കറ്റ് നല്‍കിയെന്ന് ഗാംഗുലി ഇന്ത്യന്‍ ടുഡെ കോണ്‍ക്ലേവില്‍ വ്യക്തമാക്കി. എന്നാല്‍ കൊല്‍ക്കത്തയുടെ രാജകുമാരന്‍ അന്ന് നടത്തിയ പ്രകടനത്തെ മനസ്സില്‍ ആരാധിക്കുന്ന ഒരാളുണ്ട് ..താരത്തിന്റെ ഭാര്യ ഡോണ. അതൊരു കിടിലന്‍ പ്രകടനമായിരുന്നുവെന്നാണ് ഡോണയുടെ അഭിപ്രായം.

English summary
Sourav Gangulys shirt waving at Lord's was a fantastic gesture says Dona
topbanner topbanner

More News from this section

Subscribe by Email