Friday July 19th, 2019 - 1:44:am
topbanner
topbanner

മെസ്സിയ്ക്കും കഴിഞ്ഞില്ല അര്‍ജന്റീനയെ രക്ഷിക്കാന്‍ ; ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ മെസ്സിപ്പട തലതാഴ്ത്തി മടങ്ങി

suji
മെസ്സിയ്ക്കും കഴിഞ്ഞില്ല അര്‍ജന്റീനയെ രക്ഷിക്കാന്‍ ; ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ മെസ്സിപ്പട തലതാഴ്ത്തി മടങ്ങി

തന്റെ നാലാം ലോകകപ്പിന് എത്തിയ മെസ്സിക്ക് അര്‍ജന്റീനയ്ക്കായി കിരീടം നേടണമെന്ന മോഹം വെറും വ്യാമോഹമായി തുടരും. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് കരുത്ത് കാട്ടിയപ്പോള്‍ മെസ്സിപ്പട തലതാഴ്ത്തി മടങ്ങി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അര്‍ജന്റീനയെ 3-4ന് ഫ്രാന്‍സ് വീഴ്ത്തിയത്. താരത്തിന് പന്ത് എത്തിക്കാതിരിക്കാന്‍ എതിരാളികള്‍ പരിശ്രമിച്ചതോടെ സൂപ്പര്‍താരത്തിന്റെ നിഴല്‍ മാത്രമാണ് കളത്തില്‍ നിറഞ്ഞത്. അതേസമയം മറുവശത്ത് ഒരു കൗമാരതാരത്തിന്റെ ഉയിര്‍പ്പിനും ലോകകപ്പ് സാക്ഷ്യം വഹിച്ചു. 19കാരനായ കൈലാന്‍ എംബാപ്പ നാല് മിനിറ്റിനിടെ നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെ അന്ത്യം ഉറപ്പാക്കിയത്. 

എംബാപ്പയുടെ വെടിക്കെട്ട് പോലുള്ള വേഗത്തിന് അരികിലെത്താന്‍ അര്‍ജന്റൈന്‍ ഡിഫന്റര്‍മാര്‍ക്ക് കരുത്തില്ലായിരുന്നു. ആന്റണ്‍ ഗ്രീസ്മാന്‍ എടുത്ത പെനാല്‍റ്റിയില്‍ തുടങ്ങിയ ഫ്രാന്‍സ് പിന്നെ തിരിഞ്ഞ് നോക്കിയില്ല. ഫ്രഞ്ച് പടയ്‌ക്കൊപ്പം എത്താനുള്ള ശ്രമം മാത്രമാണ് അര്‍ജന്റീന നടത്തിയത്. ഏഞ്ചല്‍ ഡി മരിയ തൊടുത്ത ഉഗ്രന്‍ ഷോട്ട് വലയില്‍ എത്തിയപ്പോള്‍ സമനില നേടി തിരിച്ചുവരുമെന്ന് ആരാധകര്‍ കൊതിച്ചു. രണ്ടാം പകുതിയില്‍ മെസ്സി നല്‍കിയ കിക്കില്‍ ഗബ്രിയേല്‍ മെര്‍കാഡോ കാല്‍തൊട്ട് വഴിതിരിച്ചപ്പോള്‍ അര്‍ജന്റീന 21ന് മുന്നില്‍.                                            
പക്ഷെ 57ാം മിനിറ്റില്‍ പവാര്‍ഡ് ആ ഗോള്‍ ലോംഗ് റേഞ്ചറില്‍ ആ ഗോള്‍ മടക്കി, സ്‌കോര്‍ 22. പിന്നീടങ്ങോട്ട് ഫ്രഞ്ച് താരങ്ങളെ മറികടക്കാന്‍ അര്‍ജന്റീന ബുദ്ധിമുട്ടി. ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന കൗമാരതാരമായി മാറിക്കൊണ്ട് എംബാപ്പ വിധി തിരുത്തിക്കുറിച്ചു. ക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന മടങ്ങാന്‍ കൊതിച്ച് നില്‍ക്കവെ സെര്‍ജിയോ അഗ്വേറോ ഒരു ഗോള്‍ കൂടി നേടി സ്‌കോര്‍ 34ല്‍ എത്തിച്ചെങ്കിലും കാര്യങ്ങള്‍ ഏറെ വൈകിയിരുന്നു. 2002'ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ പിടിക്കാതെ അര്‍ജന്റീന പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഉറുഗ്വായാണ് അവരുടെ എതിരാളികള്‍.

 

Read more topics: france,argentina,world cup
English summary
france knock argentina out of the world cup 4-3
topbanner

More News from this section

Subscribe by Email