Wednesday December 12th, 2018 - 7:29:am
topbanner

മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറി ഇന്ത്യന്‍ വിമാനജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

JB
 മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറി ഇന്ത്യന്‍ വിമാനജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

മുംബൈ: ലോകത്താകമാനം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു മീടു ക്യാംപെയ്ന്‍ ക്രിക്കറ്റിലേക്കും. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ലോകകപ്പ് ജേതാവുമായ അര്‍ജുന രണതുംഗയ്ക്കെതിരെയാണ് ലൈംഗികപീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാനജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ശ്രീലങ്കയുടെ ഇന്ത്യാ പര്യടനത്തിനിടെയായിരുന്നു സംഭവം.

സന്ദര്‍ശന വേളയില്‍ രണതുംഗ അനുവാദം കൂടാതെ തന്റെ ശരീരത്തില്‍ കയറിപിടിച്ചുവെന്നും സംഭവം ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ അലംഭാവം കാണിക്കുകയാണ് ഉണ്ടായതെന്നും ഇവരുടെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.1996 ല്‍ രണതുംഗയ്ക്ക് കീഴിലാണ് ശ്രീലങ്ക ലോകകപ്പ് ജേതാക്കളായത്. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും നേടിയിട്ടുണ്ട്.

ഹോളിവുഡില്‍ നിന്നാരംഭിച്ച മീടു ക്യാംപെയ്ന്‍ ഇന്ന് ലോകത്താകമാനം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍, സംവിധായകന്‍ നാനാ പടേക്കര്‍, കേരളത്തിലെ കൊല്ലം എം.എല്‍.എയും സിനിമാതാരവുമായ മുകേഷ് എന്നിവര്‍ക്കെതിരയെും മീടു ക്യാംപെയ്നിന്റെ ഭാഗമായി ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്.

 

 

English summary
former sreelankan cricket player arjuna ranathunka aganist sexsual aligation
topbanner

More News from this section

Subscribe by Email