Tuesday September 25th, 2018 - 2:39:pm
topbanner

ആദ്യ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്നവരിലെ പ്രധാനതാരം ആര്‍പി സിങ് വിരമിച്ചു

NewsDesk
ആദ്യ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്നവരിലെ പ്രധാനതാരം ആര്‍പി സിങ് വിരമിച്ചു

റായ് ബറേലി: 2007-ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന ബൗളര്‍ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ആറു വര്‍ഷം നീണ്ടുനിന്ന കരിയറില്‍ ഇന്ത്യയ്ക്കായി 82 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 14 ടെസ്റ്റുകളില്‍നിന്നായി 40 വിക്കറ്റുകളും 58 ഏകദിനങ്ങളില്‍നിന്നായി 60 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ടി20 ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ആറു മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകള്‍ താരം നേടിയിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് 32-കാരനായ ആര്‍.പി. സിങ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

13 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2005 സെപ്റ്റംബര്‍ നാലിനായിരുന്നു ആര്‍.പി. സിങ്ങിന്റെ അരങ്ങേറ്റം. അതേദിവസം തന്നെ വിരമിക്കല്‍ തീരുമാനവും പുറത്തുവിട്ടു.  ഫോം മങ്ങിയതിനെ തുടര്‍ന്ന് 2011-ന് ശേഷം ടീമില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 2011-ല്‍ നടന്ന ഏകദിന മത്സരത്തിലാണ് ആര്‍.പി. സിങ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

Read more topics: India, RP Singh, cricket, India
English summary
Former India pacer RP Singh announces retirement from cricket
topbanner

More News from this section

Subscribe by Email