topbanner
Monday May 29th, 2017 - 3:11:pm
topbanner

75ാം വയസില്‍ 42കാരിയുമായി പെലെയ്ക്ക് മൂന്നാം വിവാഹം

NewsDesk
75ാം വയസില്‍ 42കാരിയുമായി പെലെയ്ക്ക് മൂന്നാം വിവാഹം

സാവോപോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ തന്റെ എഴുപത്തിയഞ്ചാം വയസില്‍ മൂന്നാംതവണയും വിവാഹിതനായി. ബിസിനസുകാരിയായ മര്‍സിയ സിബെലെ ഓക്കിയാണ് വധു. 42 വയസുള്ള മര്‍സിയയുമായി പെലെ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു.

റോസ്‌മേരി ചോല്‍ബിയാണ് പെലെയുടെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. എഡിനോ, ജെന്നിഫര്‍, കെല്ലി. രണ്ടാമത്തെ ഭാര്യ അസ്സിരിയ നാസിമെന്റോയില്‍ ജോഷ്വാ, സെലസ്‌റ്റെ എന്ന ഇരട്ടക്കുട്ടികളും പെലയ്ക്കുണ്ട്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരമായ പെലെ 1363 മത്സരങ്ങളില്‍ നിന്നായി 1281 ഗോളുകളാണ് നേടിയിട്ടുള്ളത്.

Read more topics: Football, Pele, marrying
English summary
Football great Pele marrying for third time at 75
topbanner topbanner

More News from this section

Subscribe by Email