Monday May 20th, 2019 - 6:13:pm
topbanner
topbanner

ആവേശപ്പൂരത്തിന് ഇനി നിമിഷങ്ങള്‍ മാത്രം; ചരിത്രഭാഗ്യം തേടി റഷ്യയും സൗദിയും

Jikku Joseph
ആവേശപ്പൂരത്തിന് ഇനി നിമിഷങ്ങള്‍ മാത്രം; ചരിത്രഭാഗ്യം തേടി റഷ്യയും സൗദിയും

മോസ്‌കോ: 2018 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ റഷ്യ സൗദി അറേബിയയെ നേരിടും. മോസ്‌കോയിലെ ലുസ്നികി സ്റ്റേഡിയത്തില്‍ വെച്ചാണ് കളി നടക്കുന്നത്. രാത്രി 8:30നാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഇതിനോടകം തന്നെ ആവേശത്തിന് തിരി കൊളുത്തിക്കഴിഞ്ഞു. ആദ്യ മത്സരം ആയതുകൊണ്ടുതന്നെ ഇന്ന് വമ്പന്‍ ആഘോഷപരിപാടികളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ആദ്യ മത്സരം കാണാനായി ആരധകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ആതിഥേയരായ റഷ്യയും സൗദി അറേബ്യയുമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളാണ് സൗദിയും റഷ്യയും. ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്തുള്ള റഷ്യ, 67 മതുള്ള സൗദി അറേബ്യ. 21-ാം ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്ന രണ്ട് ടീമുകള്‍.

കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പിലും യൂറോ കപ്പിലുമുമെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. എങ്കിലും എതിരാളികളുടെ അവസ്ഥയും അത്ര മെച്ചമല്ലാത്തത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അവസാനം കളിച്ച ആറില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സൗദി ജയിച്ചത്.

സന്നാഹമത്സരങ്ങളില്‍ ബഞ്ചിലിരുത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അല്‍ സഹ്ലാവിയെ ഇന്ന് ആദ്യ ഇലവില്‍ത്തന്നെ ഇറക്കുമെന്നാണ് സൂചന. ഗോള്‍ കീപ്പര്‍ ഐഗര്‍ അഗിന്‍ഫീവിന്റെ കൈകളിലാണ് റഷ്യയുടെ പ്രധാന പ്രതീക്ഷ. 1994-ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് സൗദി അറേബ്യയുടെ പ്രധാന നേട്ടം. 2006-ന് ശേഷം സൗദിയുടെ ആദ്യ ലോകകപ്പാണിത്.

ഉദ്ഘാടനം മത്സരം നിയന്ത്രിക്കുന്നത് നെസ്റ്റര്‍ പിറ്റാന ലോകകപ്പില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനിയന്‍ റഫറിയായ നെസ്റ്റര്‍ പിറ്റാനയാണ്. പിറ്റാനയെ സഹായിക്കാനായി പാബ്ലോ ബെല്ലാറ്റി, ഹെര്‍നാണ്‍ മെയ്ദാന എന്നിവരാണ് സൈഡ് ലൈനില്‍. ബ്രസീലില്‍ നിന്നുള്ള സാന്ദ്രോ റിച്ചിയെ ഫോര്‍ത്ത് ഒഫീഷ്യലായി തെരഞ്ഞെടുത്തപ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള മാസിമിലിയാനോ ഇരാറ്റിയാണ് വിഡിയോ അസിസ്റ്റന്റ് റഫറി.

ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെത്തി. ആറാം കപ്പെന്ന കിനാവ് പുലര്‍ന്നു കാണാന്‍ കാനറികള്‍ക്ക് നെയ്മറും ഗബ്രിയേല്‍ ജീസസും കുട്ടീഞ്ഞ്യോയുമുണ്ട്. സിംഹാംസനം വിട്ടുകൊടുക്കാത്ത ജര്‍മ്മന്‍ കിനാക്കളിലെ രാജകുമാരന്മാര്‍ ഓസിലും മുള്ളറും വെര്‍ണറുമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അത്യാധുനിക ശില്‍പചാരുതയോടെയും സാങ്കേതികത്തികവിലും നിര്‍മിച്ച ലുഷ്നികി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 15-ന് ഇവിടെത്തന്നെ കൊടിയിറങ്ങും.

 

English summary
fifa world cup saudi arabia vs russia
topbanner

More News from this section

Subscribe by Email