Monday August 20th, 2018 - 6:56:pm
topbanner

2018 ഫിഫ ലോകകപ്പില്‍ പങ്കെടുത്താല്‍ കിട്ടും കോടികള്‍; പ്രൈസ് മണി മാത്രം മാറ്റിവെച്ചിരിക്കുന്നത് 400 മില്ല്യണ്‍ ഡോളര്‍

suji
2018 ഫിഫ ലോകകപ്പില്‍ പങ്കെടുത്താല്‍ കിട്ടും കോടികള്‍; പ്രൈസ് മണി മാത്രം മാറ്റിവെച്ചിരിക്കുന്നത് 400 മില്ല്യണ്‍ ഡോളര്‍

മോസ്‌കോ: റഷ്യയില്‍ ഫിഫ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആര് ജയിക്കും, ആര് തോല്‍ക്കും, ആരാകും കളിയിലെ കേമന്‍ തുടങ്ങി നിരവധി ചര്‍ച്ചകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ആര് ജയിച്ചാലും തോറ്റാലും ഫിഫ പങ്കെടുക്കുന്ന 32 ടീമുകള്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കും.

റെക്കോര്‍ഡ് തുകയായ 791 മില്ല്യണ്‍ ഡോളറാണ് ഫിഫ റഷ്യന്‍ ടൂര്‍ണമെന്റിനായി മാറ്റിവെച്ചിരിക്കുന്നത്. പ്രൈസ് മണി, ക്ലബിനുള്ള തുക, താരങ്ങളുടെ ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. 400 മില്ല്യണ്‍ ഡോളര്‍ 32 ടീമുകള്‍ക്കായി പങ്കുവെയ്ക്കും. ടൂര്‍ണമെന്റില്‍ ഇവരുടെ സ്ഥാനം അനുസരിച്ചാണ് ഏറ്റക്കുറച്ചില്‍ വരിക.

2018 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 38 മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയാണ്. പങ്കെടുക്കാനെത്തുന്നതിന് ഓരോ ടീമിനും 1.5 മില്ല്യണ്‍ ഡോളര്‍ നല്‍കും. ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായാല്‍ 8 മില്ല്യണ്‍ ഡോളര്‍ ലഭിച്ച് നാട്ടിലേക്ക് മടങ്ങാം. ആദ്യത്തെ നോക്കൗട്ടില്‍ പുറത്താകുന്ന ടീമിന് 12 മില്ല്യണ്‍ ഡോളറും, ക്വാര്‍ട്ടറില്‍ പുറത്തുപോയാല്‍ 16 മില്ല്യണും ലഭിക്കും.

നാലാം സ്ഥാനക്കാര്‍ക്ക് 22 മില്ല്യണ്‍ ഡോളറും, മൂന്നാം സ്ഥാനത്തിന് 24 മില്ല്യണും, റണ്ണര്‍ അപ്പിന് 28 മില്ല്യണ്‍ ഡോളറും ലഭിക്കും. ജേതാക്കള്‍ക്ക് 38 മില്ല്യണ്‍ ഡോളറും നേടാം. അതായത് ഏകദേശം 256 കോടി രൂപ.

 

Read more topics: fifa world cup , prize money
English summary
fifa world cup 2018 prize money
topbanner

More News from this section

Subscribe by Email