Saturday May 25th, 2019 - 1:34:pm
topbanner
topbanner

മികച്ച പരുഷ താരത്തിനുള്ള ഫിഫ അവാര്‍ഡ് ലൂക്കാ മോഡ്രിച്ചിന്

suji
മികച്ച പരുഷ താരത്തിനുള്ള ഫിഫ അവാര്‍ഡ് ലൂക്കാ മോഡ്രിച്ചിന്

ഒരു പതിറ്റാണ്ടായി മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും റൊണാള്‍ഡോയുടേയും കൈകളില്‍ മാത്രമെത്തിപ്പെട്ട ഫിഫയുടെ കപ്പ് ഈ വര്‍ഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് .ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ എത്തിക്കുകയും റയല്‍ മാഡ്രിഡിന്റെ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്താണ് മോഡ്രിച്ച് മികച്ച കാല്‍പന്തുകാരനായത് .

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ലിവര്‍ പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് ലഭിച്ചു. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫിഫ ബസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദിദിയര്‍ ദെഷാംപ്‌സ് മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ബെല്‍ജിയം ഗോളി തിബോ ക്വാര്‍ത്തോയ്ക്ക് മികച്ച ഗോളിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഫ്രാന്‍സിന്റെ റെയ്‌നാള്‍ഡ് പെഡ്രാസ് മികച്ച വനിതാ ടീം പരിശീലകന്‍. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിന് കൈലിയന്‍ എംബാപ്പ (ഫ്രാന്‍സ്) അര്‍ഹനായി .

English summary
fifa best player award winner luka modric
topbanner

More News from this section

Subscribe by Email