topbanner
Saturday November 25th, 2017 - 5:40:am
topbanner
Breaking News

നൈജീരിയയോട് തോല്‍വി; അര്‍ജീന്റീന കോച്ചിന് വിമര്‍ശനം

NewsDesk
നൈജീരിയയോട് തോല്‍വി; അര്‍ജീന്റീന കോച്ചിന് വിമര്‍ശനം

നൈജീരയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിതന്റെ പിന്നാലെ അര്‍ജന്റീന കോച്ച് നേരെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. കോച്ച് ജോര്‍ജ് സാമ്പോളിക്കെതിരെയാണ് ആരാധകര്‍ മത്സരശേഷം സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയത്.

റഷ്യയിലെ ക്രസ്‌നോദറില്‍ നടന്ന മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്ന അര്‍ജന്റീനയുടെ തോല്‍വി. മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കുകയും അനവധി അവസരങ്ങള്‍ പാഴാക്കുകയും ചെയ്താണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.

2-0 എന്ന സ്‌കോറിന് മുന്നിട്ടുനിന്നശേഷമായിരുന്നു മുന്‍ ലോക ചാമ്പ്യന്മാരുടെ തോല്‍വി. ഈ ടീം എങ്ങിനെയാണ് അടുത്തവര്‍ഷം ലോകകപ്പിനെത്തുകയെന്ന് ആരാധകര്‍ ചോദിക്കുന്നു.

അര്‍ജന്റീനയുടെ പ്രതിരോധ പിഴവില്‍ നിന്നാണ് നൈജീരിയ ഗോള്‍ കണ്ടെത്തിയത്. കൗണ്ടര്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന നൈജീരിയ കായികമായി അര്‍ജന്റീനന്‍ താരങ്ങളെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

 

Read more topics: Fans, Argentina, coach
English summary
Fans attack Argentina coach
topbanner topbanner

More News from this section

Subscribe by Email