Thursday September 20th, 2018 - 10:04:pm
topbanner
Breaking News

സ്വന്തം നാട്ടില്‍ പുലികള്‍..വിദേശത്തെത്തിയപ്പോള്‍ പൂച്ചകള്‍..അഹങ്കാരം കുറച്ച് പണിയെടുക്കാന്‍ കോഹ്ലിയോട് ആരാധകര്‍

Jikku Joseph
സ്വന്തം നാട്ടില്‍ പുലികള്‍..വിദേശത്തെത്തിയപ്പോള്‍ പൂച്ചകള്‍..അഹങ്കാരം കുറച്ച് പണിയെടുക്കാന്‍ കോഹ്ലിയോട് ആരാധകര്‍

ദക്ഷിണാഫ്രിക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യ തോറ്റതോടെ നായകനെതിരെ ആരാധകരുടെ രൂക്ഷവിമര്‍ശനം. പരമ്പര ഇതിനോടകം തന്നെ ആതിഥേയര്‍ സ്വന്തമാക്കി. ടീം തെരഞ്ഞെടുപ്പും ബാറ്റിങ്ങും ബോളിങ്ങുമായി കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിരവധി തവണ ഗ്രൗണ്ടില്‍ മോശം പെരുമാറ്റം നടത്തി. മോശം പെരുമാറ്റമെന്ന് മാന്യമായ വാക്കുകളുപയോഗിച്ച് പറയാമെങ്കിലും ആരാധകര്‍ പറയുന്നത് കോഹ്ലി ക്രിക്കറ്റ് ലോകത്തെ ഏറ്റവും അഹങ്കാരിയെന്നാണ്.

സ്വന്തം നാട്ടില്‍ പുലികളായ ഇന്ത്യന്‍ ടീം വിദേശത്തെത്തിയപ്പോള്‍ പൂച്ചകളായെന്നാണ് ആരാധകരുടെ പക്ഷം. കോഹ്ലിയുടെ കീഴില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന പരമ്പര സ്വന്തമാക്കിയപ്പോള്‍ തലക്കനം കൂടിയ ഇന്ത്യ പാഠം പഠിച്ചുവെന്നും ആരാധകര്‍ പറയുന്നു. കളിക്കിടെ മോശം പെരുമാറ്റം നടത്തിയതിന് സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മാച്ച് ഫീയുടെ 25 ശതമാനം പിഴയൊടുക്കാന്‍ ഐസിസി കോഹ്ലിയോട് പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടിലാക്കി. കോഹ്ലി അഹങ്കാരിയല്ലെന്നും അത് താരത്തിന്റെ വാശിയും ആവേശവുമാണെന്നുമാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

Read more topics: fans, angary, virat kohili
English summary
fans angary against virat kohili
topbanner

More News from this section

Subscribe by Email