Wednesday September 26th, 2018 - 8:26:am
topbanner

രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യ ടി20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തു

NewsDesk
രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യ ടി20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി കെ. എല്‍. രാഹുല്‍ രാഹുല്‍ 54 പന്തുകളില്‍ 101 റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ (30 പന്തില്‍ 32), ശിഖര്‍ ധവാന്‍ (നാല് പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 20 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. ഒരവസരത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് ജാദവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്. ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Read more topics: England, India
English summary
England's white-ball run comes to a halt as India win by eight wickets
topbanner

More News from this section

Subscribe by Email