Monday September 24th, 2018 - 3:16:pm
topbanner

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

NewsDesk
ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍.  മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സ്വീഡനെ നേരിടും.

57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയിന്‍ ആണ് ഇംഗ്ലണ്ടിന് ലീഡ് നല്‍കിയത്. കളിഅവസാനിക്കാന്‍ നിമിഷങ്ങള്‍മാത്രം ശേഷിക്കെ യെറി മിന കൊളംബിയയ്ക്കു സമനില നേടിക്കൊടുക്കുകയായിരുന്നു.

ഷൂട്ടൗട്ടില്‍ കൊളംബിയക്കുവേണ്ടി ഫാല്‍ക്കാേവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു.

ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു.

Read more topics: England, World Cup, Colombia
English summary
England Shakes Its Shootout Curse and Saves Its World Cup
topbanner

More News from this section

Subscribe by Email