Wednesday September 26th, 2018 - 5:01:am
topbanner

സ്വീഡനെ തകര്‍ത്ത് 28 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് സെമിയിലെത്തി

suji
സ്വീഡനെ തകര്‍ത്ത് 28 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് സെമിയിലെത്തി

സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തി. 1990 ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഹാരി മാഗ്വിര്‍, ഡെയ്ല്‍ അലി എന്നിവര്‍ വല കുലുക്കി.

സ്വീഡന്റെ കരുത്തായ പ്രതിരോധ നിരയെ തകര്‍ത്ത് ഇംഗ്ലീഷ് താരങ്ങള്‍ മികച്ച കളി കാഴ്ച വയ്ക്കുകയായിരുന്നു. രാത്രി 11.30ന് നടക്കുന്ന ക്രോയേഷ്യ -റഷ്യ മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ ഇംഗ്ലണ്ട് നേരിടേണ്ടത്.

30ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോര്‍ണിറില്‍ നിന്നാണ് ആദ്യ ഗോള്‍. മികച്ച ഹഡ്ഡറിലൂടെ ഹാരി മഗ്വിര്‍ വലയിലെത്തിച്ചു. പിന്നീട് ആദ്യ പകുതി കടന്നുപോയി. 58ാം മിനിറ്റില്‍ ഡെയ്ല്‍ അലിയാണ് രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിയ പന്ത് ഹെഡ്ഡറിലൂടെ ഡെലെ അലി സ്വീഡനെതിരായ ഗോളാക്കുകയായിരുന്നു.

സ്വീഡന്റെ മികച്ച രണ്ടു ഗോള്‍ ശ്രമങ്ങള്‍ വലയിലെത്താതെ കൈയ്യില്‍ ഒതുക്കിയ കീപ്പര്‍ പിക് ഫോര്‍ഡും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .

Read more topics: england , semi, world cup
English summary
england into semi finals
topbanner

More News from this section

Subscribe by Email