Tuesday November 13th, 2018 - 8:09:am
topbanner

ബാറ്റിങ് ബാലപാഠം മറന്ന ഇന്ത്യയ്ക്ക് ലോര്‍ഡ്‌സില്‍ നാണംകെട്ട തോല്‍വി

NewsDesk
ബാറ്റിങ് ബാലപാഠം മറന്ന ഇന്ത്യയ്ക്ക് ലോര്‍ഡ്‌സില്‍ നാണംകെട്ട തോല്‍വി

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്.

ഒന്നര ദിവസത്തോളം കളി മഴ കൊണ്ടുപോയെങ്കിലും ഒരു ദിവസം ശേഷിക്കേ ഇംഗ്ലണ്ട് ദയം പിടിച്ചെടുത്തു. ഒന്നാമിന്നിങ്‌സില്‍ 107 റണ്‍സാണ് മാത്രമാണ് ഇന്ത്യ നേടിയത്. മറുപടിയായി ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 289 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കേവലം 47 ഓവറില്‍ 130 റണ്‍സിന് ഓള്‍ഔട്ടായി.

രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റുവീതം വീഴ്ത്തിയ ജയിംസ് ആന്‍ഡേര്‍സനും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്. മൂന്നാം ദിനം സെഞ്ചുറി നേടിയ ക്രിസ് വോക്‌സ് രണ്ടു വിക്കറ്റെടുത്തു. 33 റണ്‍സോടെ പുറത്താകാതെനിന്ന അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 17 റണ്‍സിനു പുറത്തായി.

Read more topics: India, England, Lord's
English summary
India vs England, 2nd Test: England crush India by an innings and 159 runs at Lord's
no relative items
topbanner

More News from this section

Subscribe by Email