Monday September 24th, 2018 - 1:39:pm
topbanner

ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്; പാക്കിസ്ഥാന്‍ നാണംകെട്ടു

NewsDesk
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്; പാക്കിസ്ഥാന്‍ നാണംകെട്ടു

നോട്ടിംഗ്ഹാം: നിലവാരമില്ലാത്ത ബൗളിങ്ങും ഫീല്‍ഡിങ്ങും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത് നാണക്കേടിന്റെ റെക്കോര്‍ഡ്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 444 റണ്‍സ്.

ഇതോടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തമായി. 2006 ല്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ ഒന്‍പതിന് 443 എന്ന സ്‌കോറാണ് പഴങ്കഥയായത്.

ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ സെഞ്ചുറിയും (171) ജോറൂട്ട് (85), ജോസ് ബട്ട്‌ലര്‍ (90), ഇയോണ്‍ മോര്‍ഗന്‍ (90) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലീഷുകാരെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്.

പാകിസ്താന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്. 10 ഓവറില്‍ 110 റണ്‍സാണ് റിയാസ് വിട്ടുകൊടുത്തത്. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് നവാസും 10 ഓവറില്‍ 74 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹസന്‍ അലിയും മാത്രമാണ് പാകിസ്താന്‍ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 42.4 ഓവറില്‍ 275നു എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് ജയം ആഘോഷിച്ചത് 169 റണ്‍സിന്.

English summary
Record-breaking England beat Pakistan in third ODI
topbanner

More News from this section

Subscribe by Email