Monday September 24th, 2018 - 9:23:pm
topbanner

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി; ധോണി ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം

NewsDesk
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി; ധോണി ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 86 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 322 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ 236 ന് എല്ലാവരും പുറത്തായി.

നാലു വിക്കറ്റുകള്‍ നേടിയ പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നടുവൊടിച്ചത്. ആദില്‍ റാഷിദും ഡേവിഡ് വില്ലെയും രണ്ട് വീതവും മൊയീന്‍ അലി, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

നേരത്തെ ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട് സെഞ്ച്വറി(113) നേടി. അവസാന ഓവറുകളില്‍ പുറത്താകാതെ നിന്ന ഡേവിഡ് വില്ലെയാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗത കൂട്ടിയത്. വില്ലെ 31 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സടിച്ചു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി 45 ഉം സുരേഷ് റെയ്ന 46 ഉം റണ്ണെടുത്ത് മികച്ച് നിന്നു. 37 റണ്ണെടുത്ത ധോണി ഒരു ചെറുത്ത്നില്‍പ്പിന്ന് ശ്രമിച്ചെങ്കിലും പ്ലങ്കറ്റിന് മുന്നില്‍ വീണു.

കഴിഞ്ഞ ഏകദിനത്തില്‍ ആറു വിക്കറ്റെടുത്ത കുല്‍ദീപ് ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചാഹലും ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഏകദിന മത്സരത്തിലെ ഇന്നിങ്സിലൂടെ ധോണി ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സെടുത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് പതിനായിരം റണ്‍സ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍.

ലോക ഏകദിന ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന 12-ാമത്തെ താരമാണ് ധോനി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനിക്കുണ്ട്. ശ്രീലങ്കയുടെ സംഗക്കാരയാണ് നേരത്തെ പട്ടികയില്‍ ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍.

Read more topics: England, India
English summary
England Beat India By 86 Runs To Level Series
topbanner

More News from this section

Subscribe by Email