നിലവില്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുടിചൂടാമന്നന്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരം കൂടിയാണ് വിരാട്. എന്നാല്‍ വിരാടിനെ പോലെയാകാന്‍ സച്ചിന് കഴിയില്ലെന്നാണ് ഷെയിന്‍ വോണ്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന്റെ ടീം മെന്ററാണ് മുന്‍ ഓസീസ് താരം ഷെയിന്‍ വോണ്‍. ഏകദിനങ്ങളില്‍ വിരാട് നടത്തുന്ന ചേസിംഗ് സച്ചിന് ഒരിക്കലും നടത്താന്‍ കഴിയില്ലെന്നാണ് വോണ്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ തലമുറയില്‍ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ സച്ചിനും, ലാറയും തന്നെയാണെന്നും വോണ്‍ സമ്മതിക്കുന്നു.
വിരാട് ഒരു മികച്ച താരം തന്നെയാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജം എനിക്കിഷ്ടമാണ്. വിരാട് ഒരു പത്ത് വര്‍ഷം കരിയറില്‍ പൂര്‍ത്തിയാക്കുമ്പോള്‍ സച്ചിനൊടൊപ്പം തന്നെ ആ പേര് കണക്കാക്കപ്പെടും, വോണ്‍ കൂട്ടിച്ചേര്‍ത്തു.