topbanner
Wednesday May 24th, 2017 - 12:22:am
topbanner

വിരമിക്കുമോ? ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ധോണി അരികില്‍ വിളിച്ചു പറഞ്ഞത്

NewsDesk
വിരമിക്കുമോ? ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ധോണി അരികില്‍ വിളിച്ചു പറഞ്ഞത്

മുംബൈ: പ്രധാന മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയോട് മാധ്യമ പ്രവര്‍ത്തകര്‍ പതിവായി ചോദിക്കുന്ന ചോദ്യമാണ് വിരമിക്കുമോ എന്നത്.

ചോദ്യം കേട്ടു മടുത്തതുകൊണ്ടാകണം കഴിഞ്ഞദിവസം ഇതേ ചോദ്യം ചോദിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനെ ധോണി അരികില്‍ വിളിച്ച് ഇങ്ങനെ ചോദിച്ചു.

താന്‍ വിരമിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? താന്‍ ഫിറ്റല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? താന്‍ ഓടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നിങ്ങനെയായിരുന്നു ധോണിയുടെ ചോദ്യങ്ങള്‍.

നിങ്ങള്‍ വേഗത്തില്‍ ഓടുന്നതാണ് കണ്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു. അടുത്ത 2019 ലോകകപ്പ് വരെ താന്‍ തുടരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നു ധോണി ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. ഇതോടെ 2019 ലോകകപ്പിലും ധോണി കളിച്ചേക്കുമെന്ന സൂചനയാണ് ധോണി നല്‍കിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സാമുവല്‍ ഫെറിസ് ആയിരുന്നു ധോണിക്ക് അടുത്തിരുന്ന് അല്‍പനേരം വിയര്‍ത്തത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്നു കരുതിയായിരുന്നു സാമുവലിനെ ധോണി തനിക്കരികിലേക്ക് വിളിച്ചത്.

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

ക്രൂശിക്കരുത്; ഫ്ളാഷ് മോബിനിടെ പെണ്‍കുട്ടിയെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയുമോ?

മണിയുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടായിരുന്നതായി സൂചിപ്പിച്ച് ഡിജിപി സെന്‍ കുമാര്‍

Read more topics: Dhoni, interview, retirement
English summary
Dhoni turns interviewer to quash retirement talk
topbanner topbanner

More News from this section

Subscribe by Email