Friday October 19th, 2018 - 12:31:pm
topbanner
Breaking News

ഇന്ത്യന്‍ താരങ്ങളുടെ ശമ്പള വര്‍ദ്ധന ; എ പ്ലസ് കാറ്റഗറിയില്‍ ധോണിയില്ല

suji
ഇന്ത്യന്‍ താരങ്ങളുടെ ശമ്പള വര്‍ദ്ധന ; എ പ്ലസ് കാറ്റഗറിയില്‍ ധോണിയില്ല

ബിസിസിഐയുടെ ശമ്പള വര്‍ദ്ധനവിലുള്ളവരുടെ പട്ടികയില്‍ ധോണിയില്ല. ഇന്ത്യന്‍ താരങ്ങളെ കളിക്കുന്ന ഫോര്‍മാറ്റില്‍ നാലു വിഭാഗമായി തിരിച്ചിരുന്നു. എ ,എ പ്ലസ്, ബി, സി എന്നിങ്ങനെ. ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും പരിശീലകന്‍ രവിശാസ്ത്രിയും ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമ്മറ്റി വര്‍ദ്ധനവ് അംഗീകരിച്ചത്.

എ പ്ലസ് കാറ്റഗറിയില്‍ ഇടം നേടണമെങ്കില്‍ ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങി ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണം. ടെസ്റ്റില്‍ നിന്ന് വിരമിച്ചതാണ് ധോണിയുടെ എ പ്ലസ് കാറ്റഗറിയിലെ സ്ഥാനം നഷ്ടമാകാന്‍ കാരണം. പട്ടികയുടെ അന്തിമ തീരുമാനം വന്നിട്ടില്ല. ബിസിസിഐയുടെ ഫിനാന്‍സ് കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് അഡ്മിന്‍ കമ്മിറ്റി അന്തിമ പട്ടിക കൈമാറുക.

ഒരു കോടിയായിരുന്ന ഇവരുടെ ശമ്പളം രണ്ടു കോടിയായി ഉയര്‍ന്നു. എന്നാല്‍ ഇതില്‍ അസംതൃപ്തി രേഖപ്പെടുത്തി മുന്‍ കോച്ച് അനില്‍ കുബ്ലെ ബിസിസിഐയുടെ അഡ്മിനിസ്റ്റര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന കളിക്കാരുടെ കോണ്‍ട്രാക്ട് അഞ്ച് കോടിയായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം.

 

Read more topics: dhoni, BCCI contract
English summary
dhoni may miss out on top BCCI contract
topbanner

More News from this section

Subscribe by Email