Saturday April 21st, 2018 - 9:30:am
topbanner

നായകവേഷത്തില്‍ അവസാന അങ്കത്തിനൊരുങ്ങി ധോണി

Jikku Joseph
നായകവേഷത്തില്‍ അവസാന അങ്കത്തിനൊരുങ്ങി ധോണി

മുംബൈ: ക്യാപ്റ്റന്‍ പദവിയില്‍ അവസാന അങ്കത്തിനിറങ്ങാനൊരുങ്ങി ധോണി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് ധോണി നായകവേഷത്തില്‍ ഇറങ്ങുന്നത്. മുംബൈയിലെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

ഇടക്കാലത്ത് ധോണിയുടെ അപ്രീതിക്കിരയായി ടീമില്‍നിന്നും പുറത്തായ യുവരാജ് സിങ്ങും ധോണിയുടെ കീഴില്‍ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്ന ആശിഷ് നെഹ്റ, ശിഖര്‍ ധവാന്‍ എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ടെങ്കിലും കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

ഈ മാസം നാലിനാണ് ഏകദിന, ട്വന്റി20 ടീം നായകസ്ഥാനത്തു നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.

English summary
dhoni last match as a captain

More News from this section

Subscribe by Email