Thursday June 21st, 2018 - 7:19:pm
topbanner
Breaking News

അഫ്ഗാനെതിരെയുള്ള ചരിത്ര ടെസ്റ്റ് ഏകദിനമാക്കി ശിഖര്‍ ധവാന്റെ വെടിക്കെട്ട്; ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

suji
അഫ്ഗാനെതിരെയുള്ള ചരിത്ര ടെസ്റ്റ് ഏകദിനമാക്കി ശിഖര്‍ ധവാന്റെ വെടിക്കെട്ട്; ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ബെംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്കെതിരെ ചരിത്രത്താളുകളില്‍ ഇടംപിടിക്കുന്ന അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരത്തിന് തുടക്കമായി. സ്പിന്നര്‍മാരുടെ പടയുമായാണ് അഫ്ഗാന്‍ ടീം കളത്തിലിറങ്ങുന്നത്. എന്നാല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ കരുത്ത് കാണിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുകയാണ്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, മുരളി വിജയും പട നയിക്കുമ്പോള്‍ 27 ഓവറില്‍ 158 റണ്‍ കുറിച്ചാണ് താരങ്ങള്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ആദ്യദിനത്തില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ധവാന്‍ ഇതിനകം കരസ്ഥമാക്കി. 87 പന്തില്‍ 19 ബൗണ്ടറികളും, മൂന്ന് സിക്‌സുകളും പറത്തിയാണ് ധവാന്റെ സെഞ്ചുറി.

മറുവശത്ത് വിജയ് നിലയുറപ്പിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ധവാന്‍ ഉച്ചഭക്ഷണത്തിന് ശേഷം തിരികെയെത്തുകയും മടങ്ങുകയും ചെയ്തു. യാമിന്‍ അഹമദ്‌സായിയാണ് അഫ്ഗാന് വേണ്ടി ടെസ്റ്റിലെ ആദ്യ വിക്കറ്റ് പിഴുതത്. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ധവാന്റെ മടക്കം. 107 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്ത് സമയം പാഴാക്കാതെ മടങ്ങിയതോടെ ഇന്ത്യ 29 ഓവറില്‍ 168-1 എന്ന നിലയിലാണ്.

 

Read more topics: dhawan, afghanistan
English summary
dhawan departs after a fine century vs afghanistan

More News from this section

Subscribe by Email