Tuesday May 21st, 2019 - 8:43:pm
topbanner
topbanner

പരിക്ക് മൂലം സ്റ്റെയിന്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തിരിച്ചടി

JB
പരിക്ക് മൂലം സ്റ്റെയിന്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തിരിച്ചടി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു തിരിച്ചടി. അടുത്തിടെ ടീമിലേക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെല്‍ സ്റ്റെയിന്‍ പരിക്കേറ്റ് പുറത്തായതാണ് ബാംഗ്ലൂരിനു തിരിച്ചടിയായത്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഈ 35കാരന്‍ ടൂര്‍ണമെന്റിനു പുറത്തായത്.

ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ സ്റ്റെയിന്‍ കളിച്ചിരുന്നില്ല. നിസ്സാര പരിക്കെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞതെങ്കിലും പരിക്ക് സാരമുള്ളതാണെന്നും അദ്ദേഹത്തിന് ഇനിയുള്ള മാച്ചുകള്‍ കളിക്കാനാവില്ലെന്നും വിശദീകരിച്ച് ഇന്ന് ക്ലബ് തന്നെ രംഗത്ത് വന്നു.

പരിക്കേറ്റ ഓസ്‌ട്രേലിയന്‍ പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനു പകരം ടീമിലെത്തിയെ സ്റ്റെയിന്‍ രണ്ട് മത്സരങ്ങളില്‍ ആര്‍സിബിക്ക് വേണ്ടി കളത്തിലിറങ്ങി. രണ്ട് മത്സരങ്ങളില്‍ നിന്നായി നാലു വിക്കറ്റെടുത്ത സ്റ്റെയിന്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്താവല്‍ ബാംഗ്ലൂരിന് വലിയ തിരിച്ചടിയാകും.

അതേ സമയം, തുടര്‍ച്ചയായ ആറു തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ട റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും ജയം കുറിച്ചു. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഏഴാമതെത്തി.

 

Read more topics: deran stain, out in ipl for injuri,
English summary
deran stain out in ipl for injuri
topbanner

More News from this section

Subscribe by Email