Wednesday July 24th, 2019 - 5:54:am
topbanner
topbanner

ധവാന്‍ ആഞ്ഞടിച്ചു; കൊല്‍ക്കത്തക്ക് വീണ്ടും തോല്‍വി

JB
ധവാന്‍ ആഞ്ഞടിച്ചു; കൊല്‍ക്കത്തക്ക് വീണ്ടും തോല്‍വി

സെഞ്ച്വറിക്ക് തുല്യമായ 97 റണ്‍സ് ബാറ്റിങ് പ്രകടനവുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് ഈ സീസണിലെ രണ്ടാം ജയം. ഇരുടീമുകളും തമ്മില്‍ ഐപിഎല്‍ 12ാം സീസണില്‍ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.

ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ഇത്തവണ കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഡല്‍ഹി മറികടന്നു. ശിഖര്‍ ധവാന്‍ 63 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

യുവതാരം ഋഷഭ് പന്ത് 31 പന്തില്‍ നിന്ന് 46 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ ബാറ്റിങില്‍ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണിരുന്നെങ്കില്‍ ഡല്‍ഹിയുടെ കാര്യത്തില്‍ അതുണ്ടായില്ല. ഒരു ഭാഗത്ത് ഉറച്ച് നിന്ന ധവാന്‍ ഐപിഎല്ലില്‍ മികച്ച തിരിച്ച് വരവ് കൂടിയാണ് നടത്തിയത്. 11 ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ധവാന്റെ ഇന്നിങ്‌സ്.

* ശിഖര്‍ ധവാന്‍ അര്‍ധശതകം തികച്ചു. ഐപിഎല്ലില്‍ ധവാന്റെ 34ാമത് അര്‍ധശതകമാണിത്. ഈ ഐപിഎല്ലില്‍ താരത്തിന്റെ ആദ്യ അര്‍ധശതകം.

* ബാറ്റിങ് ആരംഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് പൃഥ്വി ഷായുടെയും ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ നഷ്ടമായി. ധവാനും പന്തുമാണ് ക്രീസിലുള്ളത്.

* കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.

* ഐപിഎല്ലില്‍ ആന്ദ്രേ റസ്സലിന്റെ ഫോം തുടരുന്നു. 21 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് അദ്ദേഹം മടങ്ങിയത്. മൂന്ന് ഫോറും നാല് സിക്‌സറും റസ്സലിന്റെ ബാറ്റില്‍ നിന്ന് ഉയര്‍ന്നു.

* 39 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് മിന്നുന്ന ബാറ്റിങ് പ്രകടനവുമായി ശുഭ്മാന്‍ ഗില്‍. 11 റണ്‍സെടുത്ത് നിധീഷ് റാണയും മടങ്ങി. രണ്ട് റണ്‍സെടുത്ത കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക്കിനെ റബാദ പുറത്താക്കി. കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ്.

* റോബിന്‍ ഉത്തപ്പ 28 റണ്‍സെടുത്ത് പുറത്തായി. റബാദയുടെ പന്തിലാണ് മടങ്ങിയത്.

* റണ്ണെടുക്കും മുമ്പ് ഡെന്‍ലിയെ ഇശാന്ത് ശര്‍മ്മ പുറത്താക്കി. ശുഭ്മാന്‍ ഗില്ലും റോബിന്‍ ഉത്തപ്പയുമാണ് നിലവില്‍ ക്രീസിലുള്ളത്. ആദ്യ പന്തില്‍ തന്നെയാണ് ഡെന്‍ലി മടങ്ങിയത്. ആദ്യ അഞ്ചോവറില്‍ കൊല്‍ക്കത്ത 1 വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെടുത്തു.

ഈഡന്‍ ഗാര്‍ഡനില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ 12ാം സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ആദ്യതവണ മത്സരിച്ചപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം. സൂപ്പര്‍ ഓവറിലായിരുന്നു മത്സരം അവസാനിച്ചത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബോളിങ് തെരഞ്ഞെടുത്തു. ഡല്‍ഹി ടീമില്‍ ഒരു മാറ്റമാണുള്ളത്. ലാമിച്ചാനെക്ക് പകരം കീമോ പോള്‍ കളിക്കും. മൂന്ന് സുപ്രധാന മാറ്റങ്ങളാണ് കൊല്‍ക്കത്തയിലുള്ളത്. സുനില്‍ നരെയ്ന്‍, ഗേര്‍ണി, ലിന്‍ എന്നിവര്‍ കളിക്കുന്നില്ല. പകരം കാര്‍ലോസ് ബ്രാത്വെയിറ്റ്, ജോ ഡെന്‍ലി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ മത്സരത്തില്‍ കളിക്കും.

 

Read more topics: delhi, win in ipl,
English summary
delhi win in ipl
topbanner

More News from this section

Subscribe by Email