topbanner
Tuesday October 17th, 2017 - 5:39:am
topbanner

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദാവീന്ദര്‍ കാങ്

NewsDesk
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദാവീന്ദര്‍ കാങ്

ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദാവീന്ദര്‍ കാങ്. ലോകചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ദാവീന്ദര്‍ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കുറിച്ചത്.

യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ ഇന്ത്യന്‍ താരം മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്. തോളിനേറ്റ പരിക്കിനെ അതിജീവിച്ചാണ് ദാവീന്ദര്‍ ഫൈനലിലെത്തിയത്.

ആകെ 13 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതില്‍ ഏഴാം സ്ഥാനക്കാരനായാണ് ദാവീന്ദര്‍ ഫൈനലിലെത്തിയത്. ശനിയാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര എല്ലാവരെയും നിരാശപ്പെടുത്തി.

യോഗ്യതാ റൗണ്ടില്‍ 82.26 മീറ്ററാണ് നീരജ് പിന്നിട്ടത്. ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്ത് എത്താനെ നീരജിന് സാധിച്ചുള്ളൂ. 19കാരനായ നീരജ് ലോക ജൂനിയര്‍ റെക്കോഡിനുടമയാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം 86.48 മീറ്ററും സീസണിലെ മികച്ച ദൂരം 85.63 മീറ്ററുമാണ്.

 

Read more topics: Davinder Kang, India, javelin throw
English summary
Davinder Kang becomes first Indian to qualify for javelin throw finals
topbanner topbanner

More News from this section

Subscribe by Email