topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

മകളുടെ പിറന്നാള്‍ ആഘോഷത്തിന് സമ്മാനം ബെന്‍സ്; ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം പൊടിച്ചത് 6.5 കോടി!

suji
മകളുടെ പിറന്നാള്‍ ആഘോഷത്തിന് സമ്മാനം ബെന്‍സ്; ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം പൊടിച്ചത് 6.5 കോടി!

മക്കളുടെ പിറന്നാള്‍ ആഘോഷത്തിന് നമ്മളൊക്കെ കൂടിപ്പോയാല്‍ എത്ര രൂപ ചെലവാക്കും? കൂടിപ്പോയാല്‍ കുറച്ച് പതിനായിരങ്ങള്‍ ചെലവാക്കും അത്ര തന്നെ. പക്ഷെ അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസ താരം ഷാക്വില്‍ ഒ'നീല്‍ തന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിന് അത്ര ചെറിയൊരു തുകയല്ല ചെലവാക്കിയത്. 6.5 കോടി പൊടിച്ചാണ് മകള്‍ അമീറയുടെ 16-ാം പിറന്നാള്‍ ഇദ്ദേഹം ഗംഭീരമാക്കിയത്.

സെലിബ്രിറ്റികള്‍ പാര്‍ട്ടികള്‍ ഗംഭീരമാക്കാന്‍ യത്‌നിക്കുമ്പോഴാണ് ഒ'നീലും, മുന്‍ ഭാര്യ ഷോണിയും ചേര്‍ന്ന് മകള്‍ക്ക് ഡോളറുകള്‍ പൊടിച്ചൊരു പാര്‍ട്ടി ഒരുക്കി ഞെട്ടിച്ചത്. ഹോളിവുഡിലെ ഡബ്യു ഹോട്ടലിന്റെ റൂഫ്‌ടോപ്പ് അപ്പാടെ വാടകയ്ക്ക് എടുത്താണ് ഷാഖ് പരിപാടി നടത്തിയത്. മകള്‍ക്ക് സമ്മാനമായി നല്‍കിയതോ ഒരു മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണാണ്.

പ്രശസ്ത റാപ്പര്‍ യൈജിയാണ് സംഗീതപരിപാടി അവതരിപ്പിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ നിരവധി പ്രമുഖ ടീമുകളുടെ താരമായിരുന്നു ഷാഖ്.

 

Read more topics: daughter ,benz car, birthday
English summary
daughter gifted benz car for birthday
topbanner topbanner

More News from this section

Subscribe by Email