Tuesday February 19th, 2019 - 6:52:pm
topbanner

വീണ്ടും ഷൂട്ടൗട്ട്; ഇത്തവണ റഷ്യയെ തോല്‍പ്പിച്ച് ക്രൊയേഷ്യ സെമിയില്‍

NewsDesk
വീണ്ടും ഷൂട്ടൗട്ട്; ഇത്തവണ റഷ്യയെ തോല്‍പ്പിച്ച് ക്രൊയേഷ്യ സെമിയില്‍

സോച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഷ്യയും ക്രൊയേഷ്യും ഷൂട്ടൗട്ട് പരീക്ഷണം നേരിട്ടപ്പോള്‍ ക്രൊയേഷ്യയ്ക്ക് ജയം. ഷൂട്ടൗട്ടില്‍ 4-3നാണ് ക്രൊയേഷ്യയുടെ വിജയം.

പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയും സ്‌പെയിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച റഷ്യയും വീണ്ടുമൊരു ഭാഗ്യപരീക്ഷണം നടത്തിയപ്പോള്‍ ജയം ക്രൊയേഷ്യയ്‌ക്കൊപ്പമായി.

ബ്രോസോവിച്ച്, മോഡ്രിച്ച്, വിദ,റാക്കിറ്റിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ കൊവാസിച്ചിന്റെ കിക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. സഗയോവ്, ഇഗ്‌നാസേവെച്ച്, കുസ്യാവേ എന്നിവരാണ് റഷ്യക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ ആദ്യ കിക്കെടുത്ത സ്മോളോവിനും മൂന്നാം കിക്കെടുത്ത ഫെര്‍ണാണ്ടസിനും പിഴച്ചു.

ഇരു ടീമുകളും മത്സരം മുഴുവന്‍ സമയത്ത് 1-1നും എക്‌സ്ട്രാ ടൈം പൂര്‍ത്തിയാകുമ്പോള്‍ 2-2നും സമനില പാലിച്ചതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

1998ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിഫൈനല്‍ കളിക്കുന്നത്. സ്വീഡനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി.

Viral News

English summary
Rakitic's penalty kick sends Croatia to World Cup semifinals
topbanner

More News from this section

Subscribe by Email