Wednesday September 26th, 2018 - 12:29:pm
topbanner

പോര്‍ച്ചുഗലും, വെയ്ല്‍സും, പോളണ്ടും യൂറോ കപ്പ് ക്വാര്‍ട്ടറില്‍

NewsDesk
പോര്‍ച്ചുഗലും, വെയ്ല്‍സും, പോളണ്ടും യൂറോ കപ്പ് ക്വാര്‍ട്ടറില്‍

പാരിസ്: യൂറോ 2016 ടൂര്‍ണമെന്റിന്റെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ട് സ്വിറ്റ്‌സര്‍ലന്റിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോള്‍വീതം നേടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് പോളണ്ട് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

രണ്ടാമത്തെ മത്സരത്തില്‍ വെയ്ല്‍സ് അയര്‍ലന്‍ഡിനെ മറികടന്ന് ക്വാര്‍ട്ടറില്‍ കടന്നു. അയര്‍ലന്‍ഡിന്റെ മക്ഓലിയുടെ സെല്‍ഫ് ഗോളാണ് യൂറോകപ്പില്‍ ഐറിഷ് പടയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അവസാനം കുറിച്ചത്. 75ാം മിനിറ്റില്‍ വെയ്ല്‍സ് താരം ഗാരെത് ബെയ്‌ലിന്റെ ക്രോസ് മക്ഓലിയുടെ കാലില്‍ത്തട്ടി സ്വന്തം വലയില്‍ വീഴുകയായിരുന്നു.

അധികസമയത്തേക്കു നീണ്ട മല്‍സരത്തില്‍ ക്രൊയേഷ്യയെ 1-0 നു തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. 117ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വരേസ്മ നേടിയ നിര്‍ണായക ഗോളാണ് പോര്‍ച്ചുഗലിന് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്.

അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ശ്വേത മേനോന്റെ സിനിമ ചിത്രീകരണം

സംസ്ഥാനസര്‍ക്കാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Read more topics: Croatia, Portugal, Euro
English summary
Croatia 0-1 Portugal: Euro 2016
topbanner

More News from this section

Subscribe by Email