Monday December 17th, 2018 - 6:18:pm
topbanner

വെറും 40 ലക്ഷം ജനസംഖ്യയുള്ള ഇത്തിരിക്കുഞ്ഞന്‍ രാജ്യത്തിന്റെ ഇമ്മിണി ബല്യ സ്വപ്നം; ക്രൊയേഷ്യയുടെ ഫൈനല്‍ ഇതൊക്കെയാണ്

suji
വെറും 40 ലക്ഷം ജനസംഖ്യയുള്ള ഇത്തിരിക്കുഞ്ഞന്‍ രാജ്യത്തിന്റെ ഇമ്മിണി ബല്യ സ്വപ്നം; ക്രൊയേഷ്യയുടെ ഫൈനല്‍ ഇതൊക്കെയാണ്

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലിലെത്തിയ റാങ്കിംഗില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. മോസ്‌കോയില്‍ നടന്ന 2018 ലോകകപ്പിന്റെ സെമിയില്‍ അധിക സമയത്താണ് ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് അവര്‍ ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

68 വര്‍ഷക്കാലത്തിനിടെ ലോകകപ്പ് ഫൈനല്‍ കാണുന്ന ചെറിയ രാജ്യം കൂടിയാണ് ക്രൊയേഷ്യ. 1950ല്‍ ഉറുഗ്വായ്ക്കാണ് ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്. കേവലം നാല്‍പ്പത് ലക്ഷമാണ് ഇവരുടെ രാജ്യത്ത് ജനസംഖ്യ. 1998 ലോകകപ്പ് സെമി ഫൈനല്‍ കണ്ടതാണ് ഇതിന് മുന്‍പുള്ള ഏറ്റവും മികച്ച നേട്ടം.

2014 ലോകകപ്പ് റണ്‍അപ്പായ അര്‍ജന്റീന, നൈജീരിയ, ഐസ്ലാന്‍ഡ് എന്നീവരെയാണ് ഗ്രൂപ്പ് സ്റ്റേജില്‍ ഇവര്‍ പരാജയപ്പെടുത്തിയത്. നോക്കൗട്ട് എത്തിയതോടെ ക്രൊയേഷ്യയുടെ കളി കൂടുതല്‍ മികവാര്‍ന്നതായി. രണ്ട് നോക്കൗട്ട് മത്സരങ്ങള്‍ പെനാല്‍റ്റിയിലൂടെയാണ് വിജയിച്ചതും.

ഡെന്‍മാര്‍ക്കിനെ 3-2നും, ആതിഥേയരായ റഷ്യയെ ക്വാര്‍ട്ടറില്‍ 4-3നും തുരത്തി. ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലും അധിക സമയത്തേക്ക് നീണ്ടെങ്കിലും മരിയോ മാന്‍ഡ്‌സുകികിന്റെ ഗോള്‍ വീണ്ടുമൊരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിന്നും ടീമിനെ രക്ഷിച്ചു. ഇപ്പോള്‍ ആ ഇത്തിരിക്കുഞ്ഞന്‍ രാജ്യം വലിയൊരു സ്വപ്നത്തിന് അരികിലാണ്. ലോകകിരീടം ക്രൊയേഷ്യ ചൂടുമോ?

 

Read more topics: croatia ,world cup final, rank
English summary
croatia lowest ranked team in history to reach world cup final
topbanner

More News from this section

Subscribe by Email