Monday December 17th, 2018 - 6:50:pm
topbanner

ചരിത്രം കുറിച്ച് ക്രൊയേഷ്യ; ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ഫൈനലില്‍

NewsDesk
ചരിത്രം കുറിച്ച് ക്രൊയേഷ്യ; ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ഫൈനലില്‍

മോസ്‌ക്കോ: പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന വമ്പന്‍ അട്ടിമറികളിലൊന്നില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും.

അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. എക്സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ച് ചരിത്രം കുറിച്ച ഗോള്‍ വലയിലാക്കി.

ലൂക്കാ മോഡ്രിച്ച്ഇവാന്‍ റാക്കിട്ടിച്ച് സഖ്യത്തിന്റെ കരുത്തില്‍ മത്സരം ക്രൊയേഷ്യ പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

1998ല്‍ ആദ്യ ലോകകപ്പില്‍ സെമിയില്‍ തോറ്റെങ്കിലും മൂന്നാം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഒരു മത്സരമകലെ കാത്തിരിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനായിരുന്നു.

English summary
FIFA World Cup 2018: Croatia beat England 2-1 to enter World Cup final for first time
topbanner

More News from this section

Subscribe by Email