Wednesday February 20th, 2019 - 2:50:am
topbanner

ജയില്‍ശിക്ഷ ഒഴിവാക്കാന്‍ റൊണാള്‍ഡോ കോടികളുടെ പിഴയൊടുക്കുന്നു

NewsDesk
ജയില്‍ശിക്ഷ ഒഴിവാക്കാന്‍ റൊണാള്‍ഡോ കോടികളുടെ പിഴയൊടുക്കുന്നു

മാഡ്രിഡ്: നികുതിവെട്ടിപ്പ് നടത്തിയ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തടവുശിക്ഷ ഒഴിവാക്കാനായി വന്‍ തുക പിഴയൊടുക്കാനൊരുങ്ങുന്നു.

തടവുശിക്ഷ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സ്പാനിഷ് ട്രഷറി പിന്‍മാറിയാല്‍ വന്‍ തുക പിഴയൊടുക്കാമെന്ന് താരം അറിയിച്ചു. 2011-14 കാലയളവില്‍ റൊണാള്‍ഡോ 14.7 മില്യണ്‍ യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.

2014ല് റൊണാള്‍ഡോ നികുതിയിനത്തില് 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി താരം അടക്കണമെന്നായിരുന്നു സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

കഴിഞ്ഞാഴ്ച നികുതി തട്ടിപ്പ് കേസില്‍ മുന്‍ റയല്‍ മാഡ്രിഡ് താരം സാവി അലോണ്‍സയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കണമെന്ന് സ്പാനിഷ് നികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അനുരഞ്ജന നീക്കവുമായി റൊണോള്‍ഡോ രംഗത്തെത്തിയത്.

Viral News

Read more topics: Cristiano Ronaldo, tax
English summary
Cristiano Ronaldo tax evasion: settlement offer
topbanner

More News from this section

Subscribe by Email