topbanner
Saturday November 25th, 2017 - 10:56:am
topbanner
Breaking News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കി

Jikku Joseph
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കി

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കി. സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ക്ലാസിക്കോ പോരാട്ടത്തിനിടെ റഫറിയോട് മോശമായി പെരുമാറിയതിനാണ് അച്ചടക്ക നടപടി. മല്‍സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച റൊണാള്‍ഡോയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട റഫറിയെ തള്ളിയതാണ് നടപടിക്ക് കാരണം.

ചുവപ്പുകാര്‍ഡിനുള്ള ഒരു മത്സരവിലക്കിനു പുറമെ നാലു കളിയില്‍കൂടി താരം പുറത്തിരിക്കേണ്ടി വരും. 4500 ഡോളര്‍ പിഴയും ചുമത്തി. നടപടിക്കെതിരെ 10 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. വിലക്കുശിക്ഷയോടെ വ്യാഴാഴ്ച രാത്രിയിലെ സൂപ്പര്‍ കപ്പ് രണ്ടാം പാദ മത്സരം പോര്‍ചുഗല്‍ താരത്തിന് നഷ്ടമാകും.

English summary
cristiano ronaldo suspended for five games
topbanner topbanner

More News from this section

Subscribe by Email