topbanner
Thursday May 25th, 2017 - 12:22:pm
topbanner

മെസ്സി സുഹൃത്തല്ല, അടുപ്പവുമില്ലെന്ന് റൊണാള്‍ഡോ

NewsDesk
മെസ്സി സുഹൃത്തല്ല, അടുപ്പവുമില്ലെന്ന് റൊണാള്‍ഡോ

മാഡ്രിഡ്: സമകാലീന ഫുട്‌ബോളില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇവര്‍ കടുത്ത ശത്രുതയിലാണെന്നാണ് മാധ്യമങ്ങള്‍ പലപ്പോഴും പറയാറുള്ളതും.

എന്നാല്‍, മെസ്സിയുമായി അടുപ്പമില്ലെങ്കിലും യാതൊരുവിധ ശത്രുതയും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. മെസ്സി സുഹൃത്തല്ല, അടുപ്പവുമില്ല. എന്നാല്‍ മികച്ച കളിക്കാരനെന്ന നിലയില്‍ ബഹുമാനമുണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

സ്പാനിഷ് ലാലിഗയില്‍ ചിരവൈരികളായ ടീമുകളില്‍ കളിക്കുന്നതും ലോകത്തെ മികച്ച ഫുട്‌ബോളര്‍ സ്ഥാനത്തിന് സ്ഥിരമായി മത്സരിക്കുന്നതും കാരണം മെസ്സിയെയും ക്രിസ്റ്റ്യാനോയെയും വിരുദ്ധചേരികളില്‍ കാണാനാണ് ഫുട്‌ബോള്‍ ലോകത്തിന് താത്പര്യം.

ശമ്പളം കൂടിയപ്പോള്‍ ലാവണം മാറിയവര്‍; കേരളത്തിലെ ചാനലുകളില്‍ അംബാനിഫിക്കേഷന്‍ വിജയിക്കുമോ?

Read more topics: Cristiano Ronaldo, Lionel Messi
English summary
Cristiano Ronaldo: Lionel Messi and I do not have a 'big rivalry'
topbanner topbanner

More News from this section

Subscribe by Email