Wednesday October 17th, 2018 - 8:48:am
topbanner
Breaking News

ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുവെന്നത് സത്യം തന്നെ ; പക്ഷെ എല്ലാം അവരുടെ സമ്മതത്തോടെയായിരുന്നു !

suji
ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുവെന്നത് സത്യം തന്നെ ; പക്ഷെ എല്ലാം അവരുടെ സമ്മതത്തോടെയായിരുന്നു !

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗീകാരോപണ കേസില്‍ നിലപാട് വ്യക്തമാക്കി താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ രംഗത്ത്. 2009 ല്‍ ലാസ് വേഗാസില്‍ വച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നുവെന്നും പീറ്റര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോ നിശബ്ദത ഭേദിക്കാന്‍ നിര്‍ബന്ധിതനായെന്നും പീറ്റര്‍ പറയുന്നു.

എല്ലാവരുടേയും സംശയങ്ങള്‍ നീക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. അന്ന് 2009 ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മത പ്രകാരമാണ് നടന്നത്. അല്ലാതെ ലൈംഗീക പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതു തന്നെയായിരിക്കും, അഭിഭാഷകന്‍ വ്യക്തമാക്കി.

മോഡലായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുനരാരംഭിച്ചതായി ലാസ് വേഗാസ് പോലീസ് വ്യക്തമാക്കിയിരുന്നു.

Read more topics: cristiano ronaldo, consensual
English summary
cristiano ronaldo insists sex was completely consensual
topbanner

More News from this section

Subscribe by Email