Tuesday September 25th, 2018 - 6:49:pm
topbanner

ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്; സിദാന്‍ മികച്ച പരിശീലകന്‍

Jikku Joseph
ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്; സിദാന്‍ മികച്ച പരിശീലകന്‍

ലണ്ടന്‍: ഈ വര്‍ഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോളര്‍മാരായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെയും ബാര്‍സിലോണ താരം ലേക്ക് മാര്‍ട്ടിന്‍സിനെയും തിരഞ്ഞെടുത്തു. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം.

പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാവ് കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ ഫിഫ ബെസ്റ്റ് ഫുട്‌ബോള്‍ അവാര്‍ഡിന്റെ ആദ്യത്തെ അവാര്‍ഡ് 2016ല്‍ ആണ് ക്രിസ്റ്റ്യാനോ നേടിയത്.

റൊണാള്‍ഡോയെ കൂടാതെ ബാഴ്‌സ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി, മെസ്സിയുടെ മുന്‍ സഹതാരവും ഇപ്പോള്‍ പിഎസ് ജി താരവുമായ നെയ്മര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംമ്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബാഴ്‌സലോണയുടെ നെതര്‍ലന്‍ഡ് താരം ലീക്ക് മാര്‍ട്ടിനസ് ആണു മികച്ച വനിത താരം. ഫ്രഞ്ച് താരം ജിറൂഡുവിനാണ് പുഷ്‌കാസ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. സിനദന്‍ സിദാനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു. മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള അവാര്‍ഡ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബൂഫനാണ്.

മറ്റു പുരസ്‌കാര ജേതാക്കള്‍:

ഫിഫ ഫാന്‍: സെല്‍റ്റിക് ആരാധകര്‍.

ഫെയര്‍ പ്ലേ: ഫ്രാന്‍സിസ് കോന്‍(ടോഗോ).

ഫിഫ ഫിഫ്‌പ്രോ ലോക ഇലവന്‍: ബുഫണ്‍(ഗോളി), ബൊനൂച്ചി, ആല്‍വസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ (കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ (മുന്നേറ്റനിര).

English summary
cristiano ronaldo fifa best men player award 2017
topbanner

More News from this section

Subscribe by Email