Saturday November 17th, 2018 - 1:10:pm
topbanner

റയലിന് ഞെട്ടിക്കുന്ന തോല്‍വി; എതിര്‍താരത്തെ കൈയ്യേറ്റം ചെയ്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

NewsDesk
റയലിന് ഞെട്ടിക്കുന്ന തോല്‍വി; എതിര്‍താരത്തെ കൈയ്യേറ്റം ചെയ്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ജിറോണ: ലാ ലിഗയിലെ പുതുമുഖങ്ങളായ ജിറോണയില്‍ നിന്ന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ വിലക്ക് ഭീഷണി.

കളിക്കിടെ എതിര്‍താരത്തെ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ കുരുക്കിലായത്. ജിറോണ താരം പെരേ പോണ്‍സിനെയാണ് ക്രിസ്റ്റിയാനോ പരിക്കേല്‍പ്പിച്ചത്.

പോണ്‍സിന്റെ മുഖം കൈകൊണ്ട് പിടിച്ചുവെക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന പോര്‍ച്ചുഗീസ് താരത്തിന് കളിക്കളത്തിലെ ഈ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിലക്ക് വരാനും സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ ഈ സീസണില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാം വിലക്കാകും അത്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ റയലാണ് ലീഡ് നേടിയത്. പക്ഷെ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടയില്‍ രണ്ട് ഗോളടിച്ച് ജിറോണ
റയലിനെ ഞെട്ടിച്ചു.

 

Read more topics: Cristiano Ronaldo, real madrid
English summary
Cristiano Ronaldo could face second long ban of the season
topbanner

More News from this section

Subscribe by Email