Wednesday September 19th, 2018 - 7:17:am
topbanner
Breaking News

കുടുംബചിത്രം പോസ്റ്റ് ചെയ്തു; മുഹമ്മദ് ഷമിയുടെ ഭാര്യയ്‌ക്കെതിരെ ആക്രമണം

NewsDesk
കുടുംബചിത്രം പോസ്റ്റ് ചെയ്തു; മുഹമ്മദ് ഷമിയുടെ ഭാര്യയ്‌ക്കെതിരെ ആക്രമണം

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഒരു വിഭാഗം ആളുകളുടെ സംഘടിത ആക്രമണം. ഭാര്യയുടെ വസ്ത്രധാരണമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ചയാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള കുടുംബ ഫോട്ടോ ഷമി ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. ഇതിന് പിന്നാലെ ഷമിയുടെ പേജില്‍ അസഭ്യങ്ങളും മോശം ട്രോളുകളും നിറയുകയാണ്.

കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന ഷമി സോഷ്യല്‍ മീഡിയയിലെ മോശം അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് സോഷ്യല്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഷമിയെ പിന്തുണച്ചെത്തി.

നാണക്കേടുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആണിതെന്നും മുഹമ്മദ് ഷമിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും കൈഫ് പറഞ്ഞു. രാജ്യത്ത് ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും കൈഫ് ഓര്‍മിപ്പിക്കുന്നു.

English summary
Cricketer Mohammed Shami Posts Photo On Facebook, Trolled Over Wife's Outfit
topbanner

More News from this section

Subscribe by Email