topbanner
Sunday September 24th, 2017 - 1:38:am
topbanner

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു

NewsDesk
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു

കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്.

അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്.

സംഘത്തിലെ നാല് പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയിലാണ്. പമുനുഗമ പോലീസ് അന്വേഷണം തുടങ്ങി.

English summary
Indian under-17 cricketer dies after drowning in swimming pool in Sri Lanka